Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Feed Price

Malappuram

കോ​ഴി​ത്തീ​റ്റ​ വി​ല​വ​ര്‍​ധ​ന: ക​ര്‍​ഷ​ക​ര്‍ പ്ര​തി​സ​ന്ധി​യിൽ

പെ​രി​ന്ത​ല്‍​മ​ണ്ണ: കോ​ഴി​ത്തീ​റ്റ​യു​ടെ അ​മി​ത വി​ല​വ​ര്‍​ധ​ന​വും സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല്‍​പ​ന വി​ല​യും കാ​ര​ണം സം​സ്ഥാ​ന​ത്തെ കോ​ഴി വ​ള​ര്‍​ത്ത​ല്‍ മേ​ഖ​ല ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലെ​ന്ന് ക​ര്‍​ഷ​ക​ര്‍. ഒ​രു കി​ലോ ഇ​റ​ച്ചി​കോ​ഴി​യെ ഉ​ല്‍​പാ​ദി​പ്പി​ക്കാ​ന്‍ ക​ര്‍​ഷ​ക​ന് ശ​രാ​ശ​രി 115 രൂ​പ ചെ​ല​വ് വ​രു​മ്പോ​ള്‍, ഫാ​മു​ക​ളി​ല്‍നി​ന്ന് കേ​വ​ലം 76 രൂ​പ​യ്ക്കാ​ണ് വി​ല്‍​പ​ന ന​ട​ക്കു​ന്ന​തെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു.

50 കി​ലോ​യു​ടെ തീ​റ്റ​ച്ചാ​ക്കി​ന് 2,500 രൂ​പ​യാ​യി വി​ല ഉ​യ​ര്‍​ന്ന​തും കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ള്‍, മ​രു​ന്നു​ക​ള്‍ എ​ന്നി​വ​യു​ടെ ചെ​ല​വ് വ​ര്‍​ധി​ച്ച​തും ചെ​റു​കി​ട ഫാ​മു​ക​ളെ അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ വ​ക്കി​ലെ​ത്തി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഫാം ​ഉ​ട​മ​ക​ള്‍ പ​റ​യു​ന്നു.

പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള പോ​ള്‍​ട്രി ഫാ​ര്‍​മേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ മു​ഖ്യ​മ​ന്ത്രി​യ്ക്കും ബ​ന്ധ​പ്പെ​ട്ട മ​ന്ത്രി​മാ​ര്‍​ക്കും നി​വേ​ദ​നം ന​ല്‍​കി. ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍​ക്ക് ഉ​പ​ജീ​വ​ന​മേ​കു​ന്ന ഈ ​മേ​ഖ​ല​യെ ഇ​തു​വ​രെ കാ​ര്‍​ഷി​ക വൃ​ത്തി​യാ​യി അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. അ​തി​നാ​ല്‍ മ​റ്റു കാ​ര്‍​ഷി​ക മേ​ഖ​ല​ക​ള്‍​ക്ക് ല​ഭി​ക്കു​ന്ന സ​ബ്‌​സി​ഡി, വാ​യ്പാ ഇ​ള​വു​ക​ള്‍, ക്ഷേ​മ​പ​ദ്ധ​തി​ക​ള്‍, നി​കു​തി ആ​നു​കൂ​ല്യ​ങ്ങ​ള്‍ എ​ന്നി​വ പോ​ള്‍​ട്രി ക​ര്‍​ഷ​ക​ര്‍​ക്ക് നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

സ​ങ്കീ​ര്‍​ണ​മാ​യ ലൈ​സ​ന്‍​സ് ച​ട്ട​ങ്ങ​ള്‍, ഉ​യ​ര്‍​ന്ന കെ​ട്ടി​ട നി​കു​തി, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​​ന്‍റെ ഭീ​മ​മാ​യ ഫീ​സ്, വ​ര്‍​ധി​ച്ച വൈ​ദ്യു​തി നി​ര​ക്ക് എ​ന്നി​വ ക​ര്‍​ഷ​ക​ര്‍​ക്ക് താ​ങ്ങാ​നാ​വാ​ത്ത ബാ​ധ്യ​ത​യാ​യി മാ​റി​യി​ട്ടു​ണ്ട്.

കോ​ഴിവ​ള​ര്‍​ത്ത​ലി​നെ കാ​ര്‍​ഷി​ക മേ​ഖ​ല​യാ​യി അം​ഗീ​ക​രി​ക്കു​ക, ലൈ​സ​ന്‍​സ് ച​ട്ട​ങ്ങ​ളി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തു​ക, കെ​ട്ടി​ട നി​കു​തി​യി​ലും വൈ​ദ്യു​തി നി​ര​ക്കി​ലും ഇ​ള​വ് അ​നു​വ​ദി​ക്കു​ക, സ​ബ്‌​സി​ഡി​യും ഇ​ന്‍​ഷു​റ​ന്‍​സ് പ​രി​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ക, മേ​ഖ​ല​യി​ലെ പ​ഠ​ന​ത്തി​ന് വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളാ​ണ് അ​സോ​സി​യേ​ഷ​ന്‍ മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്.

വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി അ​നു​കൂ​ല തീ​രു​മാ​നം എ​ടു​ത്തി​ല്ലെ​ങ്കി​ല്‍ സം​സ്ഥാ​ന​ത്തെ പോ​ള്‍​ട്രി മേ​ഖ​ല പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ച്ച​യി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന് പൗ​ള്‍​ട്രി ഫാ​ര്‍​മേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഖാ​ദ​ര്‍ അ​ലി വ​റ്റ​ല്ലൂ​ര്‍ പ​റ​ഞ്ഞു.

Latest News

Corehub Up